ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയില്‍ വനിതകളുടെ തെക്കനോടി വിഭാഗത്തില്‍ ദേവസ് വള്ളത്തില്‍ മത്സരിച്ച നഗരസഭാദ്ധ്യക്ഷ ക്യാപ്ടനായ ഹരിതകര്‍മ്മ സേനാ ടീമിനെ തോല്‍പ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി ആക്ഷേപം.മറ്റ് വള്ളങ്ങളെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന വേളയില്‍ ദേവസ് വള്ളത്തിലെ അമരക്കാര്‍ വെള്ളത്തിലേക്ക് വീഴുന്ന ദൃശ്യം തെളിവാക്കി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസ് മേധാവിക്കും പരാതി നല്‍കി.വള്ളം ചരിയുക പോലും ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍, പരിചയസമ്ബന്നരായ അമരക്കാര്‍ വെള്ളത്തിലേക്ക് വീണത് സംശയാസ്പദമാണെന്നാണ് ആക്ഷേപം. ആദ്യം അമരത്ത് നിന്നിരുന്ന ലീഡിംഗ് തുഴക്കാരന്‍ വെള്ളത്തിലേക്ക് വീഴാന്‍ തുടങ്ങുന്നതും, ഒപ്പമുള്ളവരെ കൂടി വലിച്ച് വെള്ളത്തിലേക്ക് പതിക്കുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. കായലില്‍ വീണവരെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി വളളത്തില്‍ തിരികെ കയറ്റിയാണ് തുഴച്ചില്‍ പുനരാരംഭിച്ചത്. ഇതോടെ വള്ളം മറ്റുള്ളവരെക്കാള്‍ ഏറെ പിന്നിലായി. വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് സംഭവമെന്ന് അധികൃതര്‍ സംശയിക്കുന്നു. പ്രദേശവാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.
കരുത്ത് കൈവിടാതെ ഹരിതകര്‍മ്മസേന
ഹരിത കര്‍മ്മ സേനയുടെ പദവി ഉയര്‍ത്തുക, കായല്‍ മലിനീകരണത്തിനെതിരെ വനിതാ പ്രതിരോധം തീര്‍ക്കുക എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സേനയെ പ്രതിസന്ധികള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ വള്ളംകളിയില്‍ മത്സരിപ്പിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, രാത്രി 10 മണിവരെ നഗരം ശുചിയാക്കലില്‍ പങ്കാളികളായിട്ടാണ് ഹരിത കര്‍മ്മ സേന മടങ്ങിയത്.ചതിയും ഗൂഡാലോചനയും ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. സത്യം ജയിക്കും എന്നു പറയുന്നതു പോലെ ചതി യാദൃച്ഛികമായി കാഴ്ചക്കാരുടെ കാമറക്കണ്ണില്‍പ്പെട്ടു. ഇത്ര പരിചയസമ്ബന്നരായ തുഴക്കാര്‍ ചരിയുക പോലും ചെയ്യാത്ത വള്ളത്തില്‍ നിന്ന് വീഴുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട് സൗമ്യരാജ്,നഗരസഭാദ്ധ്യക്ഷ
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












