വാഴകളെ പ്രത്യേകിച്ചും ഏത്തവാഴകളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളാണ് മാണവണ്ടും നിമാവിരകളും.
എങ്കിലിതാ, ഈ രണ്ടുപ്രശ്നത്തിനുംകൂടി ഒരു പരിഹാര മാര്‍ഗം. വാഴക്കന്ന് നന്നായി ചെത്തിയൊരുക്കി തിളച്ച വെള്ളത്തില്‍ മുക്കുക. നെറ്റിചുളിക്കേണ്ട. സംഗതി പുതിയ ടെക്നോളജിയാണ്.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രോപിക്കല്‍ അഗ്രിക്കള്‍ച്ചര്‍ തെളിയിച്ച കാര്യം. നന്നായി വൃത്തിയാക്കിയ കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20-30 സെക്കന്റ് സമയം മുക്കിവെച്ച് തണുത്തതിനുശേഷം പച്ചച്ചാണകം,സ്യൂഡോമോണാസ് എന്നിവ ചേര്‍ന്ന കുഴമ്പില്‍ മുക്കി നാല് ദിവസം തണലത്തുണക്കി അടിവളം ചേര്‍ത്തുനടാവുന്നതാണ്. ഇത്തരത്തില്‍ നടുന്ന വാഴകള്‍ മികച്ച വിളവ് തന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്ന മാണവണ്ടുകള്‍ക്കും നിമാവിരകള്‍ക്കുമുള്ള പരിഹാരമാണ് ഇവിടെ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…