പാലക്കാട്: ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ചിറ്റൂര്‍ സ്വദേശി ഷിജുവിന് (20) ആണ് പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ഷിജു പറഞ്ഞു. പരുക്കേറ്റ ഷിജുവിനെ കോട്ടത്തറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഗളി ചിറ്റൂര്‍ കട്ടേക്കാട് ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം. ക്ഷീരസംഘങ്ങളില്‍നിന്ന് പാല്‍ സംഭരിച്ച് മില്‍മ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിനു മുന്നിലേക്കാണ് ഷിജു വീണത്. റോഡിലൂടെ നടക്കുമ്പോള്‍ കല്ലില്‍ തട്ടി വാഹനത്തിനു മുന്നിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്. എന്നാല്‍ മനഃപൂര്‍വം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്ന*!*!*!െന്ന് ഷിജു പറഞ്ഞു.
അടിപിടിയായതോടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മര്‍ദിക്കുകയും കടന്നുകളയുകയും ചെയ്തു. ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കയര്‍ കെട്ടിയതിന്റെ പാടുകള്‍ ഉള്‍പ്പെടെ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്യും. അതേസമയം, മദ്യലഹരിയില്‍ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







