വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ അണ്‍അക്കാദമി പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് അരവിന്ദ് കെജ്രിവാള്‍.വിദ്യാഭ്യാസം ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്നത് തെറ്റാണോ എന്ന് കെജ്രിവാള്‍ ചോദിച്ചു. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ നിരക്ഷരായ ജനപ്രതിനിധികള്‍ക്ക് കഴിയില്ലെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. നിരക്ഷരരെ വ്യക്തിപരമായി ബഹുമാനിക്കുന്നു. പക്ഷേ ജനപ്രതിനിധികള്‍ക്ക് നിരക്ഷരരാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പേരുകള്‍ മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്യരുതെന്നും പകരം ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തികളെ തിരഞ്ഞെടുക്കണമെന്നും വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപകനായ കരണ്‍ സാങ്‌വാനെയാണ് അണ്‍അക്കാദമി പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയല്ല ക്ലാസ് മുറികളെന്നും സാങ്‌വാന്‍ കരാര്‍ ലംഘിച്ചതിനാലാണ് പുറത്താക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…