ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ ന്യായീകരിച്ച് മന്ത്രി ആര്‍.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതാണ്. ബജറ്റില്‍ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി.ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതതെന്നും ആര്‍ ബിന്ദു.സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാനുള്ള തീരുമാനം വൈകിയിറ്റില്ല. ശക്തമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുക. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. കാലത്തിനനുസരിച്ചായിരുന്നു പണ്ടത്തെ സമരം. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു, ഇപ്പോള്‍ കമ്പ്യൂട്ടര്‍ മാറ്റിവെക്കാന്‍ കഴിയുമോ? എന്നും മന്ത്രി ചോദിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












