ബെംഗളൂരു: കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണമുയര്‍ന്ന അധ്യാപികക്കെതിരെ നടപടി.ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഷിവമോഗ ജില്ലയിലെ സ്‌കൂളില്‍ കന്നഡ ഭാഷാഅധ്യാപികയായ മഞ്ജുള ദേവിയെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയത്.മഞ്ജുള ദേവി ഒരു വിഭാഗം വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ അധ്യാപികക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഒന്‍പത് കൊല്ലമായി ഇതേ സ്‌കൂളില്‍ അധ്യാപികയായിരുന്നു മഞ്ജുള ദേവി. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികക്കെതിരെ നടപടി സ്വീകരിച്ചതായി ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസര്‍ പി. നാഗരാജ് സ്ഥിരീകരിച്ചു.