മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരമാണ് ഹാര്‍ദിക് പാണ്ഡ്യ. വളരെ കഷ്ടപ്പെട്ട ബാല്യത്തില്‍ നിന്നാണ് ഇതുവരെയുള്ള നേട്ടങ്ങളില്‍ എത്തിച്ചേര്‍ന്നതെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കഠിനാധ്വാനത്തിലൂടെ നേടിയ സമ്പത്തുകൊണ്ട് താരം സ്വന്തമായി ഒരു വീടു വെച്ചിരിക്കുകയാണ്.

രണ്ട് മുറികള്‍ മാത്രമുള്ള വാഗോഡിയ റോഡിലെ ഇടുങ്ങിയ വീട്ടിലാണ് ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയും കുടുംബാംഗങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷം വരെ ജീവിച്ചത്. സൂറത്തിലാണ് ഇവരുടെ കുടുംബ വേരുകള്‍. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കുടുംബം വാഗോഡിയ റോഡിലേക്ക് താമസം മാറ്റുകയായിരുന്നു.

20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 6000 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് വാങ്ങിയാണ് പാണ്ഡ്യ സഹോദരന്‍മാര്‍ വിധിയോട് പ്രതികാരം ചെയ്തത്. മുംബൈ ദിവാലിപുരത്തിനടുത്താണ് പുതിയ വീട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തന്റെ രണ്ടുമക്കള്‍ക്കും ക്രിക്കറ്റില്‍ മികച്ച പരിശീലനം ലഭിക്കാനാണ് അച്ഛന്‍ ഹിമാഷു സൂറത്തില്‍ നിന്നും പാലായനം ചെയ്തത്.

മാസങ്ങള്‍ സമയമെടുത്താണ് വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. വലിയൊരു ഹോം തിയേറ്റര്‍ വീട്ടില്‍ പ്രത്യേകമായി പണികഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷമാണ് താരങ്ങള്‍ സ്വപ്ന ഗൃഹം സ്വന്തമാക്കിയത്.

വെടിക്കെട്ട് ബാറ്റിങ്ങും മിന്നുന്ന പേസ് ബൗളിങ്ങും പാണ്ഡ്യയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യത്യസ്തനാക്കുകയാണ്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റേക്സുമായാണ് പാണ്ഡ്യയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ താരതമ്യം ചെയ്തിരിക്കുന്നത്. ലോകാത്തര താരമായെങ്കിലും പാണ്ഡ്യയുടെ വളര്‍ച്ച കഠിനമായ പാതയിലൂടെയായിരുന്നു. ഒരു കാലത്ത് ഭക്ഷണത്തിനുപോലും താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതായി പാണ്ഡ്യ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അണ്ടര്‍ 19 ക്രിക്കറ്റ് കാലത്ത് താന്‍ മാഗി കഴിച്ചാണ് വിശപ്പടക്കിയതെന്ന് പാണ്ഡ്യ പറഞ്ഞു. വിലക്കുറവും തന്റെ പ്രിയപ്പെട്ട ഭക്ഷണവുമായിരുന്നു മാഗി. അന്നത്തെ സാഹചര്യം അതായിരുന്നു. സാമ്പത്തികമായി വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കടം വാങ്ങിയ പണം കൊണ്ടാണ് ക്രിക്കറ്റ് കിറ്റ് വാങ്ങിയിരുന്നത്. ഇന്ന് തനിക്ക് ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാമെന്നും പാണ്ഡ്യ പറയുന്നു.

ഹര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡെയും ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലാണ്. ഐപിഎല്ലില്‍ മുംബൈയുടെ പ്രധാന താരമാണ് ക്രുനാല്‍. ഒരുകാലത്ത് ഭക്ഷണത്തിനും ക്രിക്കറ്റ് പരിശീലനത്തിനും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നവര്‍ ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…