Kerala Pranamam

വിമാനത്തിലിരുന്ന് ചായയും ബിസ്‌കറ്റ് കഴിച്ച് ഇന്‍ഡിഗോ മാനേജിങ് ഡയറക്ടര്‍; ലളിത ജീവിതമെന്ന് നെറ്റിസണ്‍സ്

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍മാര്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചിലപ്പോള്‍ അവരുടെ പേരിലുടെ വന്‍ വ്യവസായ സാമ്രാജ്യത്തിന്റേയും കോടികളുടെ ആസ്തിയുടേയും പേരിലായിരിക്കാം അത്.
എന്നാല്‍ മറ്റ് ചിലപ്പോള്‍ മാനുഷിക പ്രവര്‍ത്തനങ്ങളുടേയും ലളിത ജീവിതത്തിന്റേയും പേരിലുമാവും. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയുന്നത്. ഇന്‍ഡിഗോ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ ഭാട്ടിയയാണ് ചിത്രത്തിലുള്ളത്.കമ്ബനിയുടെ ബംഗളൂരു-ഡല്‍ഹി ഫ്‌ലൈറ്റിലിരുന്ന് രാഹുല്‍ ഭാട്ടിയ ബിസ്‌കറ്റും ചായയും കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനം തന്നെ ചാര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായിരിന്നിട്ടും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത ഇന്‍ഡിഗോ സി.ഇ.ഒയെ കുറിച്ചാണ് വാര്‍ത്തകള്‍.മാധ്യമപ്രവര്‍ത്തകനായ വൈ.പി രാജേഷാണ് ചിത്രം പങ്കുവെച്ചത്. 57 ശതമാനം വിപണി വിഹിതത്തോടെ റിച്ചാര്‍ഡ് ?ബ്രന്‍സണേ പോലെയോ വിജയ് മല്യയെ പോലെയെ ഒരു വ്യവസായിയായി നിങ്ങള്‍ക്ക് മാറേണ്ടേയെന്ന് ചോദിച്ചാണ് രാജേഷ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.