ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികന് രാകേഷ് ശര്മയോട് ബഹിരാകാശസഞ്ചാരം കഴിഞ്ഞെത്തിയ വേളയില് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന് ആരാഞ്ഞിരുന്നു. അതിന് പ്രശസ്ത കവി മുഹമ്മദ് ഇക്ബാലിന്റെ ഏറെ പ്രചരിച്ച ‘സാരേ ജഹാം സേ അച്ഛാ’ (ഭൂമിയിലെ മറ്റെല്ലാ ഇടങ്ങളേക്കാള് നല്ലത്) എന്ന വരി കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന് വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസനോടും ഇതേ ചോദ്യമുയര്ന്നു.
‘വിസ്മയകരം, മറ്റൊരു വിധത്തില് വിശേഷിപ്പിക്കാനാകില്ല’ എന്നാണ് സുനിത വില്യംസിന്റെ മറുപടി. ‘അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരുന്ന് ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള് ബുച്ച് (സഹയാത്രികന് ബുച്ച് വില്‌മോര്)ചിത്രങ്ങള് പകര്ത്തുമായിരുന്നു, അവയെല്ലാം തന്നെ അതിമനോഹരമായിരുന്നു’, സുനിത വില്യംസ് പറഞ്ഞു.
തന്റെ ഇന്ത്യന് വേരുകളെ കുറിച്ച് പലപ്പോഴും പരാമര്ശിക്കുന്ന സുനിത വില്യംസിന് ഭൂമിയ്ക്ക് മുകളിലിരുന്ന് ഇന്ത്യയുടെ പ്രകൃതിദൃശ്യഭംഗി ആസ്വദിക്കാനായത് അത്യധികം ആശ്ചര്യപ്പെടുത്തിയതായാണ് പ്രതികരണത്തില് വ്യക്തമാകുന്നത്. മത്സ്യബന്ധന ബോട്ടുകളുടെ നിര മുതല് ഹിമാലയപര്വ്വത്തിന്റെ മനോഹാരിത വരെയുള്ള ഇന്ത്യന്കാഴ്ചകള് തനിക്ക് ആനന്ദം പകര്ന്നതായി സുനിത വില്യംസ് പറഞ്ഞു. രാത്രികാലത്ത് ഇന്ത്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളില് തെളിയുന്ന വിളക്കുകളും പകല് സമയത്ത് ഹിമായലക്കാഴ്ചയും ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി അനുഭവപ്പെട്ടിരുന്നതായും അവര് കൂട്ടിച്ചേര്ത്തു. നാസയുടെ വാര്ത്താസമ്മേളനത്തിലാണ് നല്കിയ സുനിത വില്യംസ് അനുഭവങ്ങള് പങ്കുവെച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് തിരികെ എത്തിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനും സ്‌പേസ് എക്‌സ് മേധാവി എലോണ് മസ്‌കിനും സുനിത വില്യംസും ബുച്ച് വില്‌മോറും നന്ദിയറിയിച്ചു. ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‌ലൈനറിനുണ്ടായ സാങ്കേതിക തകരാര് മൂലം ഒമ്പത് മാസത്തോളം തിരികെ വരാനാകാതെ ബഹിരാകാശ നിലയത്തില് തുടരാന് ഇരുവരും നിര്ബന്ധിതരായിരുന്നു. ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ് പേടകത്തിലാണ് മാസങ്ങള്ക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‌ലൈനര് പേടകത്തിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ ഇരുവരെയും മാര്ച്ച് 18 നാണ് തിരികെ എത്തിച്ചത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…