തൃശൂര്‍: ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന് നേരെ കടുത്ത നടപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി.സംഘടനാഭാരവാഹിയുടെ പരാതിക്ക് വിധേയനായ വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇതോടെ വൈശാഖന്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റപ്പെടും. കൊടകര സിപിഎം ഏരിയാകമ്മിറ്റി അംഗത്വവും നഷ്ടമാകും. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗമാണ് വൈശാഖന് നേരെ കടുത്ത നടപടിക്ക് തീരുമാനമെടുത്തത്.
ഡിവൈഎഫ്ഐ ജില്ലയില്‍ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത് എന്‍ വി വൈശാഖനെയാണ്. എന്നാല്‍ ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു വനിതാ ഭാരവാഹി വൈശാഖനെതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സിപിഎം, വൈശാഖനെ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധ അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്.അവധിയില്‍ പ്രവേശിച്ച വൈശാഖന്‍ ഡിവൈഎഫ്ഐ ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദിയിലെത്തിയത് വിവാദമായിരുന്നു. ജാഥയില്‍നിന്ന് മാറ്റിനിര്‍ത്തിയതല്ലെന്നും അസുഖംകാരണം ചികിത്സയില്‍ പോകുന്നതിനാല്‍ മാറിനിന്നതാണ് എന്നുമായിരുന്നു വൈശാഖന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












