Kerala Pranamam

വോയിസ് ഓഫ് സത്യനാഥന്‍ ജൂലൈ 28 -ന് റിലീസിന്

ജനപ്രിയ നായകന്‍ ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. ചിത്രം ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കൂന്ന വിവരം.ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് റാഫിയാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.