വെള്ളറട: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച കാരക്കോണം അണിമംഗലത്ത് ജി.സുരേഷ് കുമാറിന്റെ (62) മരണം പ്രദേശവാസികള്‍ക്ക് ഞെട്ടലും വേദനയുമായി. വൃക്ക വാഗ്ദാനം ചെയ്ത് മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോണ്‍ സന്ദേശമെത്തുമ്‌ബോള്‍ ഏറെ സന്തോഷത്തോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടത്.റിട്ട.ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്പെക്ടറായിരുന്ന ജി. സുരേഷ് കുമാര്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്നു. എസ്.എന്‍.ഡി.പി യോഗം കാരക്കോണം ശാഖയുടെ ദീര്‍ഘകാല സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാര്‍ ശാഖ പുതിയതായി നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗവുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ശാഖയുടെ പുരോഗതിക്കുവേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തകനായി.വൃക്കസംബന്ധമായ അസുഖം വന്നതോടെയാണ് ശാഖാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത്. എന്നാല്‍ ശ്രീനാരായണ പ്രവര്‍ത്തനങ്ങളില്‍ അപ്പോഴും സജീവമായിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനസാഥയ്‌ക്കെതിരെ കുടുംബാംഗങ്ങള്‍ നിയമ നടപടിയിലേക്ക് നീങ്ങും. മെഡിക്കല്‍ കോളേജ് പൊലീസിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മക്കള്‍: അപര്‍ണ, അഞ്ജന മരുമക്കള്‍: അച്ചു, ഗൗരിശങ്കര്‍.
പിഴവുണ്ടെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് ബന്ധുക്കള്‍.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വീഴ്ച സംഭവിച്ചോയെന്ന് വ്യക്തമാകൂ. പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സുരേഷിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അഞ്ചുവര്‍ഷമായി കാത്തിരിക്കുന്നതിനാല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബാംഗങ്ങള്‍ സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…