1978ല്‍ ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്.1992ലെ ഉുദാ ഗവ, 1994ലെ ലാഡ്‌ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. 1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍.ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു.