Kerala Pranamam

സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായര്‍ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായര്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലും തിങ്കള്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലയിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.ഞായര്‍മുതല്‍ ചൊവ്വവരെ കേരളം, കര്‍ണാടക, -ലക്ഷദ്വീപ് തീരങ്ങളില്‍ 50 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ട്.