തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 679 പേർ രോഗമുക്തി നേടി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 55 പേരും വിദേശത്ത് നിന്നും വന്ന 122 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേരും ഉൾപ്പെടുന്നു. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കർ (82), കാസർകോട് സ്വദേശി അബ്ദുറഹിമാൻ (70), ആലപ്പുഴയിലെ സൈനുദ്ദീൻ (65), തിരുവനന്തപുരത്ത് സെൽവമണി (65) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

കഴിഞ്ഞ 24 മണിക്കൂറിൽ 19140 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോൾ ചികിത്സയിൽ ഉള്ളത്, 10091 പേരാണ്. 1167 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,616 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സെൻറിനൽ സർവൈലൻസ് വഴി, 1,16,418 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 113713 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകൾ 486 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…