മട്ടന്നൂര്‍: സംസ്ഥാന കായികമേളയില്‍ ജില്ലയ്ക്കായി മെഡല്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് സഹോദരിമാര്‍. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തൊമ്പതാം മൈല്‍ ദാര്‍ അല്‍ അമനില്‍ റിന്‍സ റഷീദും സഹോദരി ലാസിമ റഷീദുമാണ് സംസ്ഥാനകായികമേളയില്‍ മത്സരിക്കുന്നത്. തിങ്കളാഴ്ച ഇരുവരും തൃശൂരിലേക്ക് തിരിക്കും.
ലാസിമ രണ്ടിനങ്ങളിലും റിന്‍സ ഒരിനത്തിലുമാണ് മത്സരിക്കുക. പത്താം ക്ലാസുകാരിയായ റിന്‍സ റഷീദ് ജില്ലാ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ഹൈജംപില്‍ സ്വര്‍ണവും സഹോദരി എട്ടാം ക്ലാസുകാരിയായ ലാസിമ റഷീദ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളിലും സ്വര്‍ണം നേടി. ഷോട്ട് പുട്ടില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി 8.69 മീറ്റര്‍ എറിഞ്ഞാണ് ലാസിമ സ്വര്‍ണം നേടിയത്. വിദ്യാര്‍ഥി ജീവിതത്തിനിടയില്‍ കായിക മേഖലയിലേക്ക് തിരിഞ്ഞാല്‍ പഠനത്തെ ബാധിക്കുമോയെന്ന ആശങ്ക ആദ്യ ഘട്ടത്തില്‍ മാതാപിതാക്കളായ ഖത്തറില്‍ ജോലി ചെയ്യുന്ന എം പി റഷീദിനും കെ വി ജസീലയ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മക്കള്‍ നല്ല രീതിയില്‍ മറികടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ കായികതാരമായ ഉപ്പാപ്പ മുസ്തഫയും മാതാപിതാക്കളും ഒപ്പം ചേര്‍ന്നു. പഠനത്തോടൊപ്പം കായികമേഖലയിലും ഉയരത്തിലെത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതേ സ്‌കൂളിലെ പത്താംക്ലാസുകാരനായ സഹോദരന്‍ റിസ്വാനും മികച്ച കായികതാരമാണ്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







