പോയിന്റ് നിലയില്‍ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം. കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ് ഉള്ളത്. 470 പോയിന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്ത്.
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തില്‍ വേദികളില്‍ അരങ്ങേറുന്നത്. പ്രവൃത്തി ദിനമായിട്ടും കാണികളുടക്കം മികച്ച പങ്കാളിത്തമുണ്ട് എല്ലായിടത്തും. പോയിന്റ് നിലയില്‍ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം.
കലോത്സവത്തിലെ സൂപ്പര്‍ ഹിറ്റ് മത്സരങ്ങള്‍ കാണാന്‍ ഇന്ന് രാവിലെ മുതല്‍ കാണികളുടെ ഒഴുക്കായിരുന്നു. മൂകാഭിനയ വേദിയില്‍ വയനാടിന്റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞ് നിന്നത്. ഹൈസ്‌ക്കൂള്‍ വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌ക്കൂള്‍ വിഭാഗം തിരുവാതിരക്കളി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന്റെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമര്‍ ഇനങ്ങള്‍ ഒരുപാടുണ്ട് മൂന്നാം ദിനം. സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. മത്സരങ്ങള്‍ കാര്യമായി വൈകുന്നില്ല, വേദികളില്‍ പ്രതിഷേധങ്ങളുമില്ല. മൂന്നാം ദിനത്തിലേക്ക് കൗമാരമേള കടന്നതോടെ സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതല്‍ കടുക്കുകയാണ്. കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ് ഉള്ളത്. 470 പോയിന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…