
അട്ടപ്പാടി: മാവോയിസ്റ്റ്, കഞ്ചാവ് സംഘത്തെ തേടി സത്യമലയില്‍ പരിശോധനയ്ക്കെത്തി കുടുങ്ങിപ്പോയ പോലീസ് സംഘത്തെ വനംവകുപ്പ് തിരിച്ചെത്തിച്ചു.രാവിലെ ഏഴു മണിയോടെയാണ് അഗളി ഡിവൈഎസ്പി. എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മുക്കാലിയില്‍ തിരിച്ചെത്തിയത്. വനത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ വഴിതെറ്റിയ സംഘം ഇന്നലെ മുതല്‍ വനത്തില്‍ തങ്ങുകയായിരുന്നു.രാത്രി ഏഴു മണിയോടെയാണ് സംഘം വനത്തില്‍ കുടുങ്ങിയത്. സംഭവം അറിഞ്ഞ മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുകയും അര്‍ദ്ധരാത്രിയോടെ സംഘത്തിന് സമീപം എത്തുകയുമായിരുന്നു. കുത്തനെയുള്ള ഇറക്കമായിരുന്നുവെന്നും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.വനത്തിലെ കഞ്ചാവ് തോട്ടം നശിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











