പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി
നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനം. യുഡിഎഫ് ഏകോപന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് സ്ഥനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തി.
പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ല.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന അന്‍വറിനെ മെരുക്കാന്‍ പലവഴികളിലാണ് യുഡിഎഫ് ശ്രമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന അന്‍വര്‍ കൂടെ വേണമെന്നാണ് കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും നേതാക്കളുടെ നിലപാട്. അന്‍വര്‍ കൂടെ വേണമെന്ന് അഭിപ്രായം ഉയര്‍ത്തുമ്പോഴും ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ പിന്തുണയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. അതിനിടെ യുഡിഎഫിന്റെ സമവായ ശ്രമം പാളുന്നുവെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. അസോസിയേറ്റ് ഘടകക്ഷി ആക്കാനുള്ള യുഡിഎഫ് തീരുമാനം അന്‍വര്‍ അംഗീകരിക്കില്ലെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ അടക്കം വിശദീകരിക്കാന്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും പിവി അന്‍വര്‍. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം. സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന . അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്നുമാണ് നിലപാട്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കാന്‍ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.