തിരുവനന്തപുരം : സ്ഥാപനങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാർജിൻഫ്രീ ഉൾപ്പെടെയുളള ഹൈപ്പർമാർക്കറ്റുകളിൽ 100 ചതുരശ്ര അടിക്ക് ആറ് പേർ എന്ന നിലയിൽ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും അദ്ദേഹം നിർദേശിച്ചു.

അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളിൽ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്‌ക്കേണ്ടതാണ്. ഇത്തരം കടകളിൽ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്കു പ്രവേശിക്കാനാകാത്ത ചെറിയ കടകൾക്കു മുന്നിൽ വൃത്തം വരച്ചു കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിർത്തേണ്ട ഉത്തരവാദിത്തം കട ഉടമക്കായിരിക്കും. അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തിയും ബാങ്കുകൾ മുതലായ സാമ്പത്തിക സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പാടില്ല. അവയ്ക്കു മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊളളുന്ന പോസ്റ്ററുകൾ കടകൾക്ക് മുന്നിൽ പതിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

നേരത്തേ ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കടകൾക്കു മുന്നിൽ പതിക്കാൻ നിർദേശിച്ചിരുന്നെങ്കിലും പല സ്ഥലത്തും ഇതു പാലിച്ചതായി കാണുന്നില്ലെന്നും സാഹചര്യത്തിൽ ഇക്കാര്യം നേരിട്ടു പരിശോധിക്കാൻ പൊലീസ് ആസ്ഥാനത്തെ സ്‌പെഷൽ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലിഷിലും പോസ്റ്റർ പതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…