Kerala Pranamam

സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്‌കോര്‍: 21-15, 21-7.ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍ സെമിയിലെത്തിയ ശേഷം സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. കിരീടം സ്വന്തമാക്കി കോമണ്‍ വെല്‍ത്ത് ഗെയിംസിന് തിരിക്കാനായിരിക്കും ശ്രമം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹാന്‍ യൂവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിമ്ബിക് വെങ്കല ജേതാവ് സൈന നെഹ് വാളും മലയാളി താരം എച്ച്.എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിയിരുന്നു.