ഇസ്ലാമബാദ് : പാകിസ്താനില്‍ അണക്കെട്ടിന്റെ പേരില്‍ കൂറ്റന്‍ അഴിമതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാഖ്വിബ് നിസാറിനെതിരെയാണ് പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം നടത്തുന്നത്.സിന്ധു നദിയ്ക്ക് കുറുകേ നിര്‍മ്മിച്ച ദായ്മെര്‍-ബാഷ അണക്കെട്ടിന്റെ നിര്‍മ്മാണ ഫണ്ടിന്റെ പേരിലാണ് തട്ടിപ്പ്. അണക്കെട്ടിനായി ഫണ്ടെന്ന പേരില്‍ സ്വയം തയ്യാറാക്കിയ പദ്ധതി സ്വയം പ്രഖ്യാപിച്ചാണ് ചീഫ് ജസ്റ്റിസ്് ഫണ്ട് തട്ടിപ്പ് നടത്തിയത്.
നാല്‍പ്പത് വര്‍ഷമായി ഒരു അണക്കെട്ടിന്റെ പേര് പറഞ്ഞ് കാലങ്ങളായി ഭരിച്ച എല്ലാവരും ശതകോടീശ്വരന്മാരായെങ്കില്‍ അതിനേക്കാള്‍ വേഗത്തിലാണ് സാഖ്വിബ് നിസാര്‍ ശതകോടീശ്വരനായത്. 1980ലാണ് അണക്കെട്ട് എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. അതികഠിനമായ ഭൂപ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കാനുള്ള ആള്‍ബലമോ വിദഗ്ധരോ പണമോ ഇല്ലാത്ത പാകിസ്താന്‍ അന്നുമുതല്‍ തുക സ്വരൂപിക്കുന്ന കാര്യത്തില്‍ അഴിമതി ആരംഭിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് 2018ല്‍ ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.പാകിസ്താന്‍ പാര്‍ലമെന്ററി അഫയേഴ്സ് കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. അണക്കെട്ടിനായി പാകിസ്താന്റെ 9 ബില്യണ്‍ രൂപയ്ക്ക് തുല്യമായ 40 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് കണ്ടെത്താന്‍ തീരുമാനിച്ചത്.. എന്നാല്‍ ഡാമിനായി തുക കണ്ടെത്താനെന്ന വ്യാജേന നടത്തിയ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത് 14 ബില്യണ്‍ പാകിസ്താന്‍ രൂപയാണ്. 63 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് കണക്കില്‍ കാണിച്ച് വകമാറ്റിയത്. അതായത് നിര്‍മ്മാണത്തിനായി കണ്ടെത്തിയ തുകയേക്കാള്‍ 5 ബില്യണ്‍ അധികം പരസ്യത്തിനായി ചിലവാക്കിയെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് തട്ടിപ്പു നടത്തിയത്.ജനങ്ങള്‍ക്കൊപ്പം കരസേനയും സൈനികരുടെ ശംന്പളം നല്‍കി. ക്രിക്കറ്റ് ടീമും സംഗീതജ്ഞരുമെല്ലാം നാടിനായി പണം നല്‍കി. ഇതെല്ലാം കൈകാര്യം ചെയ്ത ചീഫ് ജസ്റ്റിസ് താന്‍ വിധി പ്രസ്താവിക്കേണ്ട കക്ഷികളുടെ കയ്യില്‍ നിന്നും വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. അണക്കെട്ടിനായി പരസ്യം നല്‍കിയെന്ന് കാണിച്ച് പല തവണയായി ഫണ്ടില്‍ നിന്നും ചീഫ് ജസ്റ്റിസ് തുക തട്ടി. രാഷ്ട്രീയക്കാര്‍ പോലും നാണിക്കുന്ന തരത്തിലെ അഴിമതി നടന്നത് ഇമ്രാന്റെ ഭരണകാലത്താണെന്നത് സര്‍ഫറാസ് ഷെരീഫ് ആയുധമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…