അബുദാബി:യുഎഇ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിയായിട്ടുള്ളത് ഇന്ത്യക്കാരാണ്. മറ്റുള്ളവര്‍ ആകാംക്ഷയോടെ നോക്കാറുള്ള ഈ വിജയത്തിന് പിന്നില്‍ മറ്റൊന്നുമല്ല കാരണം, ഏറ്റവും കൂടുതല്‍ ഭാഗ്യപരീക്ഷണം നടത്താറുള്ളത് ഇന്ത്യക്കാര്‍ തന്നെ. ഒടുവില്‍ യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 225 കോടി രൂപ(10 കോടി ദിര്‍ഹം)യും സ്വന്തമാക്കിയതും ഇന്ത്യക്കാരന്‍ തന്നെയായെന്നത് പുതു ചരിത്രം. അബുദാബിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശിലെ മാധവറാവുവിന്റെ മകന്‍ അനില്‍കുമാര്‍ ബൊള്ള(29) ആണ് ഈ ഭാഗ്യശാലി. ദിവസങ്ങളുടെ സസ്‌പെന്‍സിന് ശേഷം ഭാഗ്യശാലിയുടെ പൂര്‍ണ വിവരം ഇന്നലെയാണ് അധികൃതര്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ 18ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പര്‍ 251018) അനില്‍കുമാര്‍ ചരിത്രം തിരുത്തിക്കുറിച്ചത്. 80 ലക്ഷത്തില്‍ ഒരവസരം മാത്രമുള്ള കടമ്പ കടന്നാണ് അനില്‍കുമാര്‍ മുഴുവന്‍ സമ്മാനത്തുകയും സ്വന്തമാക്കിയത്. സമ്മാനവിവരം അധികൃതര്‍ അറിയിച്ചതുമുതല്‍ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് അനില്‍കുമാര്‍ കടന്നുപോയത്. പെട്ടെന്ന് ലഭിച്ച ഈ വമ്പന്‍ തുക എങ്ങനെ ചെലവഴിക്കുമെന്ന് ചിന്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹമിപ്പോള്‍. അദ്ദേഹം തന്റെ ആദ്യത്തെ ആഡംബരമായി തീരുമാനിച്ചിരിക്കുന്നത് ഒരു സൂപ്പര്‍ കാര്‍ വാങ്ങുകയാണ്. കൂടാതെ, ഈ വിജയം മനസ്സിലുറയ്ക്കാന്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാന്‍ ചെയ്തിട്ടുണ്ട്. ഈ തുക എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കും.
പണം വിവേകത്തോടെ എങ്ങനെ നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യാന്‍ സമയമെടുക്കും. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആ നമ്പറുകള്‍ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. അമ്മയ്ക്ക് വേണ്ടി 11 തിരഞ്ഞെടുത്തു. ഇത് ഈ വിജയത്തിന്റെ താക്കോലായി മാറുമെന്ന് ഞാന്‍ കരുതിയില്ല.
പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസമാണ് ഈ വിജയം തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നുവെന്നും ഈ വിജയം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. തന്റെ കഥ സ്വപ്നങ്ങള്‍ ഒരുനാള്‍ സത്യമാകുമെന്ന് മറ്റുള്ളവരെ ഓര്‍മിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…