ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇനി ഒരേയൊരു രാജാവ് മാത്രം. ആരാധകരുടെ സ്വന്തം കിംഗ് കോലി എന്ന വിരാട് കോലി. ഏകദിന സെഞ്ച്വറികളില്‍ 50 തികച്ച കോലിയുട് പേര് ചരിത്രത്തില്‍ തങ്ക ലിപികളില്‍ അലേഖനം ചെയ്യപ്പെട്ടു.
ലോകകപ്പ് സെമി പോരാട്ടത്തിലെ 50-ാം സെഞ്ച്വറി നേട്ടത്തോടെ ഇതിഹാസതാരം സച്ചിൻ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി ഭേദിച്ചത്. 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്.
കിവീസിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്സില്‍ നിന്നാണ് തന്റെ 50-ാം ഏകദിന സെഞ്ച്വറി കോലി നേടിയത്. 279 ഇന്നിംഗ്സുകളില്‍ നിന്നായാണ് താരം 50 സെഞ്ച്വറികളുടെ പടുകൂറ്റൻ റെക്കോര്‍ഡ് ഉയര്‍ത്തിയത്. അവിടെയും സച്ചിന്റെ നേട്ടത്തെ താരം പിന്നിലാക്കി. 49 സെഞ്ച്വറി നേട്ടത്തിലെത്താൻ സച്ചിന് വേണ്ടിവന്നത് 452 ഇന്നിംഗ്സുകളായിരുന്നു. തൊട്ടുപിന്നാലെയുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശര്‍മയാണ്. 31 സെഞ്ച്വറികളുടെ നേട്ടമാണ് രോഹിത്തിനുള്ളത്.
30 സെഞ്ചറികളുമായി റിക്കി പോണ്ടിംഗ്, 28 സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കൻ താരം സനത് ജയസൂര്യ എന്നിവരാണ് നാലും അഞ്ചും സ്ഥാനം അലങ്കരിക്കുന്നവര്‍. 2009 മുതല്‍ 2012 വരെയുള്ള കാലത്തെ തന്റെ സെഞ്ച്വറി നേട്ടത്തിന്റെ അവിസ്മരണീയ യാത്രയിലെ ഒരു ഏട് മാത്രമാണ് അര്‍ദ്ധശതകത്തിന്റെ ഈ നിമിഷം. ഏകദിന ക്രിക്കറ്റ് കരിയറില്‍ താരം സ്വന്തമാക്കിയ സെഞ്ച്വറികളിലൂടെ ഒരു യാത്രയാണിത്.
2009
ഡിസംബര്‍ 24-ന് ഈഡൻ ഗാര്‍ഡൻസില്‍ ശ്രീലങ്കക്കെതിരെയുളള മത്സരത്തില്‍ 107 റണ്‍സ്. താരത്തിന്റെ ആദ്യ സെഞ്ച്വറി.
2010
ബംഗ്ലാദേശിനെതിരെ ജനുവരി 11ന് ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ 102 റണ്‍സ്
വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബര്‍ 20ന് 118 റണ്‍സ്
ന്യൂസീലൻഡിനെതിരെ നവംബര്‍ 28ന് നെഹ്റു സ്റ്റേഡിയത്തില്‍ 105 റണ്‍സ്
2011
ഫെബ്രുവരി 19ന് ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ 100 റണ്‍സ്
സോഫിയ ഗാര്‍ഡൻസില്‍ സെപ്റ്റംബര്‍ 16ന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 107 റണ്‍സ്
ഒക്ടോബര്‍ 17ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 112 റണ്‍സ്
ഡിസംബര്‍ 2 വിശാഖപട്ടണം സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇൻഡീസിനെതിരേ 117 റണ്‍സ്
2012
ശ്രീലങ്കയ്ക്കെതിരെ ഫെബ്രുവരി 28ന് ബെല്ലെറിവെ ഓവല്‍ സ്റ്റേഡിയത്തില്‍ 133
ശ്രീലങ്കയ്ക്കെതിരെ, മാര്‍ച്ച് 13ന് ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ 108 റണ്‍സ്
പാകിസ്താനെതിരെ മാര്‍ച്ച് 18ന് ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ 183 റണ്‍സ്
ശ്രീലങ്കക്കെതിരെ ജൂലൈ 21ന് (106) റണ്‍സും ജൂലൈ 31ന് 128 റണ്‍സും
2013
ജൂലായ് 5ന് ക്വീൻ പാര്‍ക്ക് ഓവലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ 102 റണ്‍സ്
സിംബാബ്വെയ്ക്കെതിരെ ജൂലായ് 24ന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ 115 റണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബര്‍ 16ന് 100 റണ്‍സും ഒക്ടോബര്‍ 30ന് 115 റണ്‍സും
2014
ജനുവരി 19ന് മക്ലീൻ പാര്‍ക്കില്‍ ന്യൂസിലൻഡിനെതിരെ 123 റണ്‍സ്
ഫെബ്രുവരി 26ന് ഖാൻ സാഹെബ് ഒസ്മാൻ അലി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ 136 റണ്‍സ്
എച്ച്.പി.സി.എ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 17ന് വെസ്റ്റ് ഇൻഡീസിനെതിരെ 127 റണ്‍സ്
നവംബര്‍ 16ന് ജെ.എസ്.സി.എ സ്റ്റേഡിയത്തില്‍ ലങ്കയ്ക്കെതിരെ 139 റണ്‍സ്
2015
പാകിസ്താനെതിരെ ഫെബ്രുവരി 15ന് അഡ്ലെയ്ഡ് ഓവലില്‍ 107 റണ്‍സ്
ഒക്ടോബര്‍ 22ന് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 138 റണ്‍സ്
2016
117 (117) ഓസ്ട്രേലിയക്കെതിരെ ജനുവരി 17ന് 117 റണ്‍സും ജനുവരി 20ന് 106 റണ്‍സും
ഒക്ടോബര്‍ 23ന് ഐ.എസ്.ബിന്ദ്ര സ്റ്റേഡിയത്തില്‍ ന്യൂസിലൻഡിനെതിരെ 154 റണ്‍സ്
2017
ഇംഗ്ലണ്ടിനെതിരെ ജനുവരി 15ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ 122 റണ്‍സ്
ജൂലൈ 6ന് വെസ്റ്റ് ഇൻഡീസിനെതിരെ സബീന പാര്‍ക്കില്‍ 111 റണ്‍സ്
ശ്രീലങ്കയ്ക്കെതിരെ ഓഗസ്റ്റ് 31ന് 131 റണ്‍സും സെപ്റ്റംബര്‍ 3ന് 110 റണ്‍സും
ന്യൂസീലൻഡിനെതിരെ ഒക്ടോബര്‍ 22ന് 121 റണ്‍സും ഒക്ടോബര്‍ 29ന് 113 റണ്‍സും
2018
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫെബ്രുവരി 1ന് (112), ഫെബ്രുവരി 7ന് (160), ഫെബ്രുവരി 16ന് (129)
വെസ്റ്റ് ഇൻഡീസിനെതിരെ ഒക്ടോബര്‍ 21ന് (140), ഒക്ടോബര്‍ 24ന് (157), ഒക്ടോബര്‍ 27ന് (107)
2019
ഓസ്ട്രേലിയയ്ക്കെതിരെ ജനുവരി 15ന് അഡ്ലെയ്ഡ് ഓവലില്‍ 104 റണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരെ മാര്‍ച്ച് 5ന് 116 റണ്‍സും മാര്‍ച്ച് 8ന് 123 റണ്‍സും
വെസ്റ്റ് ഇൻഡീസിനെതിരെ ഓഗസ്റ്റ് 11ന് 120 റണ്‍സും ഓഗസ്റ്റ് 14ന് 114 റണ്‍സും
2020-ലും 2021-ലും താരത്തിന്റെ പേരില്‍ സെഞ്ച്വറികളില്ല
2022
ഡിസംബര്‍ 10ന് സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 113 റണ്‍സ്
2023
ശ്രീലങ്കയ്ക്കെതിരെ ജനുവരി 10ന് 113 റണ്‍സും ജനുവരി 15ന് 166 റണ്‍സും
സെപ്റ്റംബര്‍ 11ന് പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്താനെതിരെ 122 റണ്‍സ്
ബംഗ്ലാദേശിനെതിരെ ഒക്ടോബര്‍ 19ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ 103 റണ്‍സ്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബര്‍ 5ന് ഈഡൻ ഗാര്‍ഡൻസില്‍ 101 റണ്‍സ്
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








