കേരളത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് ഇന്ത്യയിലെ മുന്‍ നിര മാട്രസ്സ് ബ്രാന്‍ഡായ സെഞ്ച്വറി മാട്രസ്സ് ഓണത്തോടനുബന്ധിച്ച് 3 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കേരളത്തില്‍ നടന്ന പാര്‍ട്ട്‌ണേഴ്‌സ് കണക്റ്റ് മീറ്റിലാണ് പുതിയ കളക്ഷന്‍ പുറത്തിറക്കിയത്. നവീനതയിലും സാങ്കേതിക വിദ്യയിലും മുന്‍ നിരയില്‍ നില്‍ക്കുന്ന സെഞ്ച്വറി മാറ്റ്രസ് 18 വലിപ്പങ്ങളില്‍ വ്യത്യസ്ത കനത്തിലും ദൃഢതയിലും ലഭ്യമായ ജെല്‍ ലാറ്റക്സ്, എ-റൈസ്, വിസ്‌കോപീഡിക് എന്നീ മൂന്നു പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്. വായു സഞ്ചാരവും വഴക്കവും ഉള്ള പ്രീമിയം നിലവാരത്തിലുള്ള ലാറ്റക്സ് കൊണ്ട് ഡിസൈന്‍ ചെയ്തതാണ് ജെല്‍ ലാറ്റക്സ് മാട്രസ്സ്. വിസ്‌കോപീഡിക് മാട്രസ്സ് ആകട്ടെ അതിന്റെ റീബോണ്ട് ചെയ്ത മുഖ്യ ഫോമിലൂടെ പരമാവധി പിന്തുണ ശരീരത്തിന്റെ പിറക് വശത്തിന് നല്‍കുന്നു. പോക്കറ്റഡ് സ്പ്രിങ്ങുകള്‍ കൊണ്ട് നിര്‍മ്മിച്ച എ-റൈസ് എന്ന മാട്രസ്സ് മെച്ചപ്പെട്ട തരത്തില്‍ ശരീരത്തിന് സപ്പോര്‍ട്ട് നല്‍കുന്നു. എ-റൈസിന് 9932 രൂപയും വിസ്‌കോപീഡിക്കിന് 10,519 രൂപയും ജെല്‍ ലാറ്റക്സിന് 19,500 രൂപയുമാണ് ആരംഭ വില.
”ഇന്ത്യയുടെ സ്ലീപ്പ് സ്പെഷലിസ്റ്റ് എന്ന സ്ഥാനത്തില്‍ അഭിമാനം കൊള്ളുകയാണ് സെഞ്ച്വറി മാട്രസ്സ്. ഞങ്ങളുടെ പാര്‍ട്ണര്‍ കണക്റ്റ് മീറ്റിനോടനുബന്ധിച്ച് കേരളത്തില്‍ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള സ്ലീപ്പ് സൊലൂഷന്‍സ് നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരായ ഞങ്ങളുടെ പങ്കാളികളുടെ ഉത്സാഹവും പിന്തുണയും ഏറെയാണ്. ഈ 3 പുതിയ ഉല്‍പ്പന്നങ്ങള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രീമിയം മെറ്റീരിയലുകള്‍ കൊണ്ട് സൃഷ്ടിച്ചവയാണ്. സമാനതകളില്ലാത്ത സുഖവും ആഴത്തിലുള്ള ഉറക്കവും അനുഭവവേദ്യമാക്കുന്നതില്‍ ഞങ്ങള്‍ കാട്ടുന്ന പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് ഈ ഉല്‍പ്പന്നങ്ങള്‍. ഞങ്ങളുടെ ഓണം ശേഖരം കേരളത്തിലെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റുമെന്നും ഈ മേഖലയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.” സെഞ്ച്വറി മാട്രസ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ ഉത്തം മലാനി പറഞ്ഞു
കേരളത്തില്‍ സെഞ്ച്വറി മാട്രസിന് വിവിധ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന 200-ലധികം ഡീലര്‍മാരുടേയും 15 ബ്രാന്‍ഡ് സ്റ്റോറുകളുടേയും സാന്നിദ്ധ്യമുണ്ട്. അതേസമയം ഇന്ത്യയൊട്ടാകെ 4000-ല്‍ പരം ഡീലര്‍മാരിലൂടേയും സാന്നിദ്ധ്യം അറിയിക്കുന്നു. 2025-ഓടു കൂടി ചുരുങ്ങിയത് 100 എക്സ്‌ക്ലൂസീവ് എക്സ്പീരിയന്‍സ് സ്റ്റോറുകളിലൂടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







