Kerala Pranamam

സെത്യസെന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിങ്ങറായ സെത്യസെന്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വിടും. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ഹൈദരബാദ് സിറ്റി സ്വന്തമാക്കും.സത്യസെന്‍ അവസാന രണ്ടു വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ട്. താരത്തിന് പക്ഷെ ഈ സീസണില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.29കാരനായ മണിപ്പൂര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റില്‍ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. മുമ്ബ് ഡെല്‍ഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ ഡി എസ് കെ ശിവജിയന്‍സിനായും സാല്‍ഗോക്കറിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. റോയല്‍ വാഹിങ്‌ദോഹിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്.