Kerala Pranamam

സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്. ”സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെ”, എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ, കെ.സി.വേണുഗോപാല്‍, ശശിതരൂര്‍ തുടങ്ങി നിരവധി പ്രമുഖരും സോണിയയ്ക്ക് ആശംസകള്‍ അറിയിച്ചു.