
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയുമായി. കഴിഞ്ഞ പത്തുദിവസങ്ങള്‍ക്കുളളില്‍ സംഭവിച്ച വലിയ മാറ്റമാണിത്. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 600 രൂപ കൂടി 89,760 രൂപയായിരുന്നു. ഇന്നത്തെ മാറ്റം സ്വര്‍ണവിപണിയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബര്‍ 17,21 എന്നീ തീയതികളിലായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അമേരിക്കയും ചൈനയും വ്യാപാര ധാരണയിലെത്തുമെന്ന വാര്‍ത്തകളാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ചര്‍ച്ചയില്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങികൂട്ടിയ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണ വില്‍പ്പന ശക്തമാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിലെ നിക്ഷേപ താത്പര്യം കുറച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,887 ഡോളര്‍ വരെ താഴ്ന്നു.
.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







