സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ദ്ധിച്ച് 5,515 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്.ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,942.38 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം തുടക്കം മുതല്‍ തന്നെ സ്വര്‍ണവില ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരുന്നു. സ്വര്‍ണവിലയ്ക്ക് പുറമേ, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 78.20 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 625.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 782 രൂപയുമാണ് വിപണി നിരക്ക്.