ഭോപ്പാല്‍: സ്‌കൂള്‍ ബസില്‍ വച്ച് നഴ്സറി വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് സംഭവം.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവറെയും വനിത അറ്റന്‍ഡറെയും പൊലീസ് അറസ്റ്റ് ചെയ്തു.ഭോപ്പാല്‍ നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ, ബാഗില്‍ സൂക്ഷിച്ചിരുന്ന സ്പെയര്‍ സെറ്റ് വസ്ത്രങ്ങള്‍ മാറ്റിയത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പലിനോടും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടിയുടെ വസ്ത്രം സ്‌കൂളില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് പറയുകയും ചെയ്തു.വീട്ടിലെത്തിയതിന് പിന്നാലെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബസ് ഡ്രൈവറുടെ പെരുമാറ്റവും വസ്ത്രം മാറ്റിയതും കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിറ്റേന്നുതന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അധികൃതര്‍ക്ക് പരാതി നല്‍കി. ബസ് ഡ്രൈവറെ കുട്ടി തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












