ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ആകെ മരണം അഞ്ചായി. വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.നുഹിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാന്‍ കൂടുതല്‍ സേനയെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രാം, പല്‍വാള്‍, ഫരീദാബാദ് എന്നിവടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരുന്നു.നുഹ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ്, എസ് എം എസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 40 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 80 പേരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…