കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്.റഷീദ് അന്തരിച്ചു. 57 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ 12.25ഓടെ മരിച്ചത്.
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന്.
1968ല്‍ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. റാഫി – മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. രാജസേനന്റെയും റാഫി മെക്കാര്‍ട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ല്‍ വണ്‍മാന്‍ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ല്‍ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














