ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക് അടുത്ത് ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ പുലി കൊലപ്പെടുത്തുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ചര്‍ യോഗേഷ് പട്ടേല്‍ പറഞ്ഞു.

കന്നുകാലികള്‍ക്ക് പുല്ല് നല്‍കാനായി വനത്തിനുള്ളിലേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. തൊട്ടുപിന്നാലെ പുലി ആക്രമിക്കുകയായിരുന്നു. രവീന യാദവ് എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. ആക്രമിക്കുന്നത് കണ്ടതോടെ പെണ്‍കുട്ടിയുടെ പിതാവ് പുലിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നു കളയുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ് റേഞ്ചര്‍ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് സിയോണി ജില്ലയില്‍ 50 കാരിയെ പുലി കടിച്ചു കൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…