പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉണ്ടായ തിരോധാന കേസുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി പോലീസ്. അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന പത്തനംതിട്ടയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പോലീസ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. സമഗ്ര അന്വേഷണം നടത്തി, എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ ശ്രമം.നരബലിക്ക് ഇരയായിട്ടുള്ള ആളുകള്‍ എറണാകുളം ജില്ലാ പരിധിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളുകളാണ്. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ രണ്ടു ജില്ലകളിലും അന്വേഷണം വഴിമുട്ടിയ കേസുകള്‍ പുനഃപരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അഞ്ജാത മൃതദേഹം കിട്ടിയതും സ്ത്രീകളെ കാണാതായതുമായ കേസുകളുടെ അന്വേഷണവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.പത്തനംതിട്ടയിലെ 12 കേസുകളില്‍ മൂന്നെണ്ണവും നരബലി നടന്ന ഇലന്തൂര്‍ പ്രദേശം ഉള്‍പ്പെടുന്ന ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ്. രണ്ട് നരബലികളും നടന്നത് ജൂണിനും സെപ്റ്റംബറിനും ഇടയിലാണ്. കോതമംഗലത്ത് മൂന്നു സ്ത്രീകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തസമയങ്ങളില്‍ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആ പ്രതികളെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന കേസുകള്‍ പോലീസ് പുനഃപരിധോധിക്കാനൊരുങ്ങുന്നത്.കേസുകളുടെ അന്വേഷണം അതാത് പോലീസ് സ്റ്റേഷനുകള്‍ക്കായിരിക്കും. മേല്‍നോട്ടത്തിന് ജില്ലാതലത്തില്‍ പ്രത്യേകസംഘത്തെ നിയമിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












