Home Uncategorized ഷെഹ്‌ലേ, മകളെ മാപ്പ്!

ഷെഹ്‌ലേ, മകളെ മാപ്പ്!

2
0


ബത്തേരി ഗവണ്‍മെന്റ് സര്‍വ്വ ജന വീ.എച്ച്. എസ്. എസി ല്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് 5-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല (10) യുടെ മരണം കേരളത്തിന്റെ ആകെ വേദനയെന്ന് പറയാതെ വയ്യ. അധ്യാപകരുടെയും ആശുപത്രിയുടെ ഡോക്ടറുമാരുടെയും, ജീവനക്കാരുടെയും, അനാസ്തയാണ് ആ പിഞ്ചു കുഞ്ഞിന്റെ മരത്തിന് കാരണം.ഷെഹ്‌ലേ മാപ്പ് എന്നേ മാനവ സാക്ഷിക്ക് പറയാനാവൂ.
കേരളത്തിലെ വിദ്യാലയങ്ങളില്‍ നമ്മുടെ കുട്ടികള്‍ എത്രമാത്രം അരിക്ഷിതരാണെന്ന് ചോദ്യമാണ് വയനാട്ടിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സംസ്ഥാനത്ത് എല്ലാ വിദ്യായലങ്ങളിലും ഉറപ്പാക്കേണ്ടതു വിദ്യാര്‍ത്ഥി സുരക്ഷ കാര്യക്ഷമ മാക്കേണ്ടതു വിദ്യാലയ അധിക്യതരുടെ ഉത്തരവാദിത്വമാണ്. സ്‌കൂള്‍ പി.ടി.യെ ഇക്കാര്യത്തില്‍ കര്‍ഷനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
പാമ്പു കടി ഏറ്റെന്നു ഉറപ്പായിട്ടു ഒരു കുഞ്ഞിനെ രക്ഷിക്കാനാവാതെ പോയത് കേരളത്തിന്റെ മനസ്സിനെ ദു:ഖിപ്പിക്കുമെന്നു ഉറപ്പാണ്.എന്നെ പാമ്പ് കടിച്ചതാണ് എന്നു കരഞ്ഞു കൊണ്ട് ഷെഹ്‌ല പറഞ്ഞിട്ടും അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞില്ലാന്നുള്ളത് തീര്‍ച്ചയായും തെറ്റ് തന്നെയാണ്. പാമ്പ് കടിച്ചത് സത്യമാണെന്നും മുറിപ്പാടുകളിലൂടെ ചോര ഒഴുകുന്നുണ്ടെന്നും അവരുടെ സഹപാഠികള്‍ പറഞ്ഞിട്ടും അധ്യാപകര്‍ ആ കുഞ്ഞിനെ എന്തുകൊണ്ട് ആശുപത്രിയില്‍ കൊണ്ടു പോയില്ല? അവര് എത്ര വിശദീകരണം നല്‍കിയാലും ആ വിശദീകരണം നല്‍കിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. അധ്യാപകര്‍ മുറുവില്‍ തുണികെട്ടുകല്ലാതെ മറ്റൊന്നും ചെയ്തില്ലാന്നാണ് നാട്ടുകാര്‍ പറയുന്നത്. പാമ്പ് കടിച്ചാല്‍ ചെയ്യേണ്ട പ്രഥമിക ശിശ്രൂഷകള്‍ പോലും അധ്യാപകര്‍ ചെയ്തില്ല. ഇത് അധ്യാപകരുടെ അറിവുല്ലാ എന്നു പറയാനുമാകില്ല. ഷെഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു ഒരധ്യാപിക ആവശ്യപ്പെട്ടെങ്കിലും പ്രധാന അധ്യാപകന്‍ അവരെ ഷാസിച്ചു കൊണ്ട് അവര്‍ സ്‌കൂള്‍ വിട്ട് പുറത്തു പോയന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.
എന്തുകൊണ്ട് അധ്യാപകര്‍ക്ക്, ആശുപത്രിയിലെ ജീവനക്കാര്‍ക്കും, ഡോക്ടറുമാര്‍ക്കും ആ ബാലികയെ തങ്ങളുടെ സ്വന്തം കുഞ്ഞാണെന്നു കരുതാന്‍ ആയില്ല. ഏതാണ്ട് മൂന്ന് മണിക്കൂര്‍ ആ കുഞ്ഞ് മരണത്തോടു മല്ലടിച്ചും. അവല്‍ക്കുവേണ്ടി മരണ വെപ്രാളത്തിനിടയില്‍ ഒന്നും ചെയ്തു കൊടുക്കാന്‍ അദ്യാപകര്‍ക്കും, ഡോക്ടറുമാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും ഇപ്പോഴും ചോദ്യ ചിഹ്നമാണ്.
മതിയായ ചീക്തസാ നല്‍കാതെ 100 കീലോമീറ്ററോളം അകലെയുള്ള മെഡിക്കല്‍ കോളേജിലേക്ക് പാമ്പ് കടിയേറ്റ പിഞ്ചു കുഞ്ഞിനെ തള്ളിവിട്ട നടപടി ക്യത്യ വിലോപം തന്നെ എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്. കേരളം എന്നു എത്തി നല്‍ക്കുന്നത് ഗുരുതരമായ അവസ്ഥാ വിശേഷത്തിലാണ്. ആര്‍ക്കു ആരോടു സ്‌നേഹമില്ല. ആരോടും കടപ്പാടുമില്ല. കുഞ്ഞുങ്ങളോടു കരുണ കാണിക്കാത്ത ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്. പാമ്പ് കടിച്ചന്ന ഷെഹ്‌ലേയും സഹപാഠികളും ആവര്‍ത്തിച്ചു ആണയിട്ടുട്ടും അധ്യാപകര്‍ കേട്ടമട്ട് നടിച്ചില്ല. കുട്ടിയുടെ പിതാവ് വരുന്നതുവരെ അവര്‍ കാത്ത് ഇരുന്നു. ബെഞ്ച് തട്ടിയതാ, കല്ലില്‍ തട്ടിയതാ, ആണി കുത്തി കയറിയതാം എന്നെക്കെ പറഞ്ഞാണ് അധ്യാപകര്‍ തങ്ങളുടെ കടപ്പാടില്‍ നിന്നും പിന്‍മാറിയത്. ആണി കുത്തി കയറിയാല്‍ ദേഹത്ത് ചോര കിനിയുന്ന രണ്ട് പാടുകള്‍ കാണുമോ? കടിച്ചക് പാമ്പ് ആണെന്ന് കുട്ടികള്‍ക്കുണ്ടായ ബോധം പോലും അധ്യാപകര്‍ക്കുണ്ടായില്ല. ചുരുക്കി പറഞ്ഞാല്‍ അധ്യാപക സമൂഹത്തിനു പോലും അത് നാണക്കേടായി.
ബുധനാഴ്ച വൈകിട്ട് 3.15 നാണ് ഷെഹ്‌ലേയെ ക്ലാസ് മുറിയില്‍ വച്ചു പാമ്പു കടിച്ചത്. ബഞ്ചിന് സമീപത്തുള്ള മാളത്തില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. അവളുടെ നീസ നിറം കണ്ടെന്നും ഷാഹ്‌ലേയുടെ കൂട്ടുകാരികള്‍ പറയുന്നുണ്ട്.സ്‌കൂളിന്റെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കുന്നതുപോലും ഏറെ സമയം കഴിഞ്ഞാണ്.
താന്‍ വരുന്നതുവരെ കാത്ത് ഇരിക്കാന്‍ കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു എന്നാ അധ്യാപകരുടെ വാദഗതിക്ക് യാതൊരു ന്യായികരണവു ഇല്ല. ഗുരുതരാവസ്ഥ മനസ്സിലാക്കി എത്രയു വേഗം ആശുപത്രിയിലെത്തിക്കേണ്ട ചുമതല അധ്യാപകര്‍ക്കായിരുന്നും. പ്രധാന അധ്യാപകനോ പ്രിന്‍സിപ്പാളേ ഒന്നും ഇതിനു തയ്യാറായില്ല. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ, പിന്നീട് താലൂക്കാശുപത്രിയിലും കുട്ടിയെ എത്തിച്ചെങ്കിലും ഡോക്ടറന്മാര്‍ സ്ഥിരികരിച്ചിട്ടില്ലന്നാണ് അധ്യാപകര്‍ പറയുന്നത്. ഇത് എന്ത് ന്യായികരണമാണെന്ന് ആര്‍ക്കു മനസ്സിലാകുന്നില്ല. ഇവര്‍ക്കെതിരെ അധിക്യതര്‍ നടപടി എടുത്തെങ്കിലും അതിനു മുമ്പ് എടുക്കേണ്ട സ്‌കൂള്‍ ശുചീകരണ പരുപാടി നടത്തിക്കാതെയിരുന്ന അധികൃതരും കുറ്റവാളികള്‍ തന്നെയാണ്. സമയാസമയങ്ങളില്‍ സ്‌കൂളിന്റെ അറ്റകുറ്റപണിയും ശുചീകരണ പരുപാടിയും നടത്താതെ ഇരുന്നതുമൂലമാണ് പാമ്പ് ക്ലാസ് മുറിയിലെ വങ്കിനുള്ളില്‍ എത്തിയത്.
3 മണിക്കൂറുനുള്ളില്‍ കുട്ടിയെ നാല് ആശുപത്രിയില്‍ എത്തിച്ചു. പാമ്പ് കടിയേറ്റന്നു ഡോക്ടറന്മാര്‍ സ്ഥിരികരിക്കുമ്പേഴേക്കും ഷെഹ്‌ല അത്യശ്വാസം വലിച്ചു. മണിക്കൂറുകള്‍ താമസം വന്നതുകൊണ്ടാണ് ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവഞ്ഞത്. അവളുടെ ജീവന് ആര് ഉത്തരം പറയും ആരെങ്കിലു അതിന് ഉത്തരവാദികള്‍ ഉണ്ടോ? സര്‍ക്കാരിന് പോലും ഇതില്‍ നിന്നു ഒഴിയാനാവില്ല
ഈ വര്‍ഷം ഇതുവരെ വയനാട് ജില്ലയില്‍ 96 പേര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. പാമ്പ് കടി ഏറ്റവരെ ചിക്തസിക്കാനുള്ള മരുന്നുകളേ മറ്റ് സൗകര്യങ്ങളേ തുലോം കുറവാണ്. മരുന്നുകള്‍ വേണമെന്നു ജില്ലയിലെ ഡോക്ടറന്മാര്‍ ആവശ്യമുന്നയിച്ചു മടുത്തു. കൃത്യമായും മറ്റു ആശുപത്രികളിലു മരുന്നു കിട്ടാനുള്ള സൗകര്യങ്ങള്‍ ഇല്ലാ. മെഡിക്കല്‍ വകുപ്പു അനാസ്ഥ കാണിക്കുന്നു എന്നാണ് പരാതി.
ക്ലാസ് മുറിയില്‍ ജീവന്‍ വെടിഞ്ഞ ആ പിഞ്ചു ബാലികയുടെ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്. വിഷം ചീറ്റുന്ന മനുഷ്യരില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പാമ്പ് പൊത്ത് ഇല്ലാത്ത ക്ലാസ് മുറികളു സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയണം. പഠിക്കാന്‍ വേണ്ടി ക്ലാസ് മുറിയില്‍ എത്തിയ പത്ത് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചതിന് ആര് മറുപടി പറയുമെന്നു ചോദ്യമാണിപ്പോള്‍ കേരളത്തില്‍ അങ്ങോളം മിങ്ങോളം ജനങ്ങള്‍ ചോദിക്കുന്നത്. ഇനി എങ്കിലും സര്‍ക്കാര്‍ നടപടി എടുക്കുമോ?

LEAVE A REPLY

Please enter your comment!
Please enter your name here