
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് നടത്തിയ പ്രതികരണങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. ലാവ്ലിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്ളര്‍ ഇടപാടില്‍ നടന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം പിണറായി രാജിവച്ചു അന്വേഷണം നേരിടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഐടി സെക്രട്ടറി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ഇപ്പോഴും കോവിഡ് രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്ബനിയാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി സര്‍ക്കാര്‍ ഡേറ്റ കൈമാറിയ ഈ ഇടപാട് സിപിഎം നയത്തിന് എതിരാണ്. 2018ല്‍ സിപിഎം പോളിറ്റ് ബ്യൂറോ വിവര ചോര്‍ച്ച സംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്. അന്ന് ആ പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തില്‍ അന്നത്തെ സിപിഎമ്മിന്റെ നിലപാട് തന്നെയാണോ ഇന്നും എന്ന് മുല്ലപ്പള്ളി ചോദിച്ചു.
എന്നാല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്ബനിയായ സ്പ്രിംഗ്ളറിന് ഡാറ്റാ ശേഖരണത്തിന് അനുമതി നല്‍കിയതെന്ന ഐടി സെക്രട്ടറിയുടെ വാദം മറ്റ് പലരെയും രക്ഷിക്കാനാണെന്ന് ബിജെപി ആരോപിച്ചു. ഇടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഐടി സെക്രട്ടറി വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിന് പിന്നാലെയാരുന്നു സുരേന്ദ്രന്റെ പ്രതികരണം.
എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. ശിവശങ്കര്‍ സെക്രട്ടറിയായ ശേഷം ഐടി വകുപ്പില്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. ഐടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ഐടി സെക്രട്ടറിയുടേത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളാകെ മോശമാണെന്നും പര്യാപ്തമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. വിദേശ കുത്തകകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഈ പ്രസ്താവനയിലുടെ പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചും വിദേശ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം. സര്‍ക്കാരിന് മൊത്തത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ട്. സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
അതേസമയം, ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ കെഎം ഷാജി നിരപരാധിയാണെന്നും കെപിസിസി അധ്യക്ഷന്‍ അവകാശപ്പെട്ടു. ഈ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് കെപിസിസി നിലപാട്. കെ.എം ഷാജി അഗ്നിശുദ്ധി വരുത്തി തിരിച്ച് വരും. ഇത്തരം വിവാദങ്ങളിലുടെ സ്പ്രിംഗ്ലര്‍ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ അനുവദിക്കില്ല. കെപിസിസി അധ്യക്ഷന്‍ ഇടുങ്ങിയ മനസെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…













