Home Covid 19 Updates രാജ്യത്ത് കോവിഡ് ബാധിതർ 62,939; മരണം 2,109

രാജ്യത്ത് കോവിഡ് ബാധിതർ 62,939; മരണം 2,109

10
0

ന്യൂഡൽഹി:  രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 2000 കവിഞ്ഞു. 2,109 ആണ് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത മരണം. രോഗബാധിതരുടെ എണ്ണം 60,000 പിന്നിട്ടു. 62,939 പേരാണ് ആകെ കോവിഡ് ബാധിതർ. 19,358 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 127 പേർ വൈറസ് ബാധിച്ച് മരിച്ചപ്പോൾ 3,277 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് 20228. ഇന്നലെ മാത്രം 1165 പേർക്കാണ് ഇവിടെ അസുഖ ബാധിതരായത്. 48 പേർകൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 779 ആയി. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ 394 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,796 ആയി. 472 പേർ മരിച്ചു. ഡൽഹി (സ്ഥിരീകരിച്ച കേസുകൾ: 6,542, മരണം: 73), തമിഴ്‌നാട് (6,535 44), രാജസ്ഥാൻ (3,708 106) എന്നിങ്ങനെയാണ് കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here