തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വിൽപന ഇന്ന് തുടങ്ങും. സമ്മർ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വിൽപനയാണ് ഇന്ന് ആരംഭിക്കുക. കണ്ടെയ്ൻമെന്റ് സോണുകളിൽ വിൽപന പാടില്ല. ഞായറാഴ്ചയും വിൽപന ഉണ്ടാവില്ല. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാർ ടിക്കറ്റ് വിൽക്കേണ്ടത്. ഏജന്റുമാർക്ക് മാസ്‌ക്കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴി നൽകും.
നറുക്കെടുപ്പ് മാറ്റിവച്ച മാർച്ച് മാസത്തിലെ ടിക്കറ്റുകളുടെ പുതുക്കിയ നറുക്കെടുപ്പ് തീയതികൾ
പൗർണമി RN 435 ജൂൺ 2
വിൻവിൻ W 557 ജൂൺ 5
സ്ത്രീശക്തി SS 202 ജൂൺ 9
അക്ഷയ AK 438 ജൂൺ 12
കാരുണ്യ പ്ലസ് KN 309 ജൂൺ 16
നിർമൽ NR 166 ജൂൺ 19
പൗർണമി RN 436 ജൂൺ 13
സമ്മർ ബംപർ ജൂൺ 26
ജൂലൈ 1 മുതൽ പുതിയ ടിക്കറ്റുകൾ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗർണമി RN 435, വിൻവിൻ W 557, സ്ത്രീശക്തി SS 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോൾ പകരമായി നൽകും.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ടിക്കറ്റുകളും വിൽപ്പനയും നറുക്കെടുപ്പും നിർത്തിവച്ചത്.








