Home Breaking News ഫേസ് ബുക്കിൽ മറ്റൊരാൾക്കൊപ്പം ഭാര്യയുടെ ഫോട്ടോ: മൂന്നു മക്കളെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഫേസ് ബുക്കിൽ മറ്റൊരാൾക്കൊപ്പം ഭാര്യയുടെ ഫോട്ടോ: മൂന്നു മക്കളെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

4
0

മുംബൈ: വീടു വിട്ടിറങ്ങിപ്പോയ ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഫേസ് ബുക്കിൽ കണ്ട് മനം നൊന്ത യുവാവ് മൂന്നു മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ് (35) മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ലോക്ക്ഡൗൺ സമയത്ത് ജോലിയില്ലാതായതിനെത്തുടർന്ന് ഇയാളുടെ ഭാര്യ വീട് ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് കൈലാഷ് മാനസിക വിഷമത്തിലായിരുന്നെന്ന് പിതാവ് വിജു പാമർ പോലീസിനോടു പറഞ്ഞു.
അതിനിടെയാണ് കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ കണ്ടത്. ഇതിൽ മനം നൊന്താണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
12 വയസ്സുള്ള മകനെയും എട്ടും മൂന്നും പ്രായമുള്ള പെൺമക്കളെയും മയക്കിക്കിടുത്തി കഴുത്തറുക്കുകയായിരുന്നു. ശേഷം ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാഷ് പദ്ധതയിട്ടിരുന്നത്. എന്നാൽ അത് പരാജയപ്പെട്ടതോടെ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.
രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചുട്ടും, കൈലാഷ് വീടിന്റെ വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here