കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ ജീവിത ദർശനങ്ങൾ സ്‌കൂൾ പാഠ്യവിഷയമാക്കി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് എസ്.എൻ.ഡി.എസ്.ദേശീയ അധ്യക്ഷ ഷൈജകൊടുവള്ളി ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ കുട്ടികൾക്ക് ഗുരുദർശനങ്ങളെ അടുത്തറിയാനും, പഠിക്കാനും അവസരമുണ്ടാക്കണം. വരും തലമുറയെ നേർവഴി നടത്തിക്കാൻ ഗുരു ദർശനങ്ങൾ സഹായിക്കും. ഗുരുവിനെ പാഠം പുസ്തക താളുകളിൽ നിന്ന് പഠിച്ചെടുത്ത ഒരു കുട്ടിയും തിന്മയുടെ ഇരുട്ടിലകപ്പെടില്ല. ‘കതിരിൽ വളം വെച്ചിട്ട് കാര്യമില്ല ‘ – ബാല്യ മനസുകളിൽ തന്നെ ഗുരുദർശനങ്ങൾ ആഴത്തിൽ വേരോട്ടമുണ്ടാക്കണം.
ലോകത്തിന് വെളിച്ചം പകർന്ന ഗുരുദർശനങ്ങൾ കേരളത്തിൽ മാത്രമല്ല, രാജ്യത്താകമാനം പഠിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാവണം – ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്കും മറ്റും വിശദമായ നിവേദനം നൽകുമെന്നും ഷൈജകൊടുവള്ളി പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന നായകനെ മാതൃകാ പുരുഷനായി പുതിയ തലമുറ നെഞ്ചിലേറ്റണം. അതിന് ഗുരുദർശനങ്ങൾ സ്‌കൂൾ പാഠ്യവിഷയമാക്കി അടിയന്തര പ്രാധാന്യം കല്പിക്കാൻ സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് നിവേദനം നൽകുമെന്നും ഷൈജകൊടുവള്ളി പറഞ്ഞു.
പി.സി. ഹരീഷ്, ശ്രീജിത്ത് കാലിക്കറ്റ്, പ്രദീപ് ഒളവണ്ണ, സിന്ധു പി ചേളന്നുർ, സന്തോഷ് കെ ജി കോട്ടയം, ബിന്ദുസജി കോട്ടയം, പത്തനംതിട്ട സജികുമാർ ഇലവുംതിട്ട, സുരേഷ് കുമാർ, കേശവപുരം ബിജു ടി ഡി, വേലയുധൻ മലപ്പുറം, വിജയൻ വേങ്ങര, തൃശ്ശൂർ അനിൽ പൊറ്റക്കാട്, കെ.ജയശങ്കർ, അജയൻ എറണാകുളം, വിനോദ് കുമാർ ഡൽഹി, മൈസൂർ മണി, ഗുജറാത്ത് പി.ടി പുഷ്പ്പൻ, ആലപ്പുഴ സന്തോഷ്, കൊല്ലം ഗാനപ്രിയൻ, അനിൽ പടിക്കൽ പ്രവാസി, ജയൻ ജപ്പാൻ, ബൈജു സൗദി അറേബ്യ, ഷിരാജ് മുത്തുർ റിയാദ്, ദാവുദ് റിയാദ്, തിരുവനന്തപുരം വസുദേവൻ നായർ എന്നിവർ ഓൺ ലൈൻ ചർച്ചയിൽ പങ്കെടുത്തു.





