ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ബിഹാറിൽ മഹാസഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ സീ വോട്ടർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മഹാസഖ്യം 120, എൻഡിഎ116, എൽജെപി 1 സീറ്റ്, മറ്റ് പാർട്ടികൾ 6 സീറ്റുകൾ വീതം നേടുമെന്നാണ് പ്രവചനം.
മഹാസഖ്യം ഭരണത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്ത് സർവേ പ്രവചിക്കുന്നത്. മഹാസഖ്യം 118-138 സീറ്റുകൾ, എൻഡിഎ 91-117 സീറ്റുകൾ, എൽജെപി 58 സീറ്റുകൾ വരെ നേടുമെന്ന് സർവേ പ്രവചിക്കുന്നു. എബിപി സീ വോട്ടർ സർവേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എൻഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകൾ വരെയാവും നേടാനാവും.
ബിജെപി 66-74, വിഐപി 04, എച്ച്എഎം 04, ആർജെഡി 81 -89 സീറ്റുകൾ, കോൺഗ്രസ് 19-21, ഇടതുപാർട്ടികൾ 6-13 സീറ്റുകൾ വരെ നേടുമെന്നും എബിപി സർവേ പ്രവചിക്കുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് നേരിയ ആശ്വാസം നൽകുന്നതാണ് എകിസിറ്റ് പോൾ പ്രവചനം. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് തുടരാൻ സാധിക്കുമെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 16-18 സീറ്റുകൾ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നത്.





