
കൊച്ചി: പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അനുകൂല മറുപടി പറയാന്‍ സാധിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്. പി ആര് ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ആ ഭാഷയില്‍ തനിക്ക് മറുപടി പറയാനാറിയാം. എന്നാല്‍ അത് പറയുന്നില്ല. പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പുകിട്ടിയതുകൊണ്ട് മാത്രമാണ് താന്‍ പിണറായിയെ അടിച്ച കാര്യം പറഞ്ഞത്.ഓഫ് ദി റെക്കോര്‍ഡാണെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ടറോട് വിശദീകരിച്ചതെന്നും സുധാകരന് പറഞ്ഞു.കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. വിദേശ കറന്‍സി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ ഓഫീസാണ് അതിന് കൂട്ടുനിന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത് ആരാണെന്ന് വ്യക്തമാക്കണം. അപാരമായ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിയുടേത്. പിണറായി പറയുന്നത് കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കില്ല.മണല്‍ മാഫിയയുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കണം. മാഫിയ ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. എന്തുവേണോ അന്വേഷിച്ചോ, ഭരണം നിങ്ങളുടെ കൈകളില്‍ അല്ലേ. തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ പിണറായി തന്റേടം കാണിക്കണം. സി എച്ച് മുഹമ്മദ് കോയയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്തോ ദുസ്വപ്നം കണ്ടിട്ടാണ് തന്നെ നഗ്നനായി നടത്തിച്ചെന്ന് പിണറായി പറയുന്നത്. അങ്ങനെ നടന്നിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ താന്‍ രാഷ്ട്രീയപണി അവസാനിപ്പിക്കാമെന്നും സുധാകരന് പറഞ്ഞു.നാട്ടുകാരോട് അന്വേഷിക്കണം, പിണറായിക്ക് പണ്ടേ ആരോഗ്യമൊന്നുമില്ല. തന്നെ ആര് എസ് എസായി ചിത്രീകരിക്കുന്നത് മാദ്ധ്യമരംഗത്തെ സി പി എം മാഫിയയുടെ ഭാഗമാണ്. സ്വന്തം ദുഖവും അനുഭവവും മുഖ്യമന്ത്രി എഴുതിവച്ചാണ് വായിക്കുന്നത്. മമ്പറം ദിവാകരന് പാര്‍ട്ടിയ്ക്കകത്തുമല്ല പുറത്തുമല്ല. മുഖ്യമന്ത്രിയെ അടിച്ച ഫ്രാന്‍സിസ് തന്റെ സീനിയറായിരുന്നു. അങ്ങനെയൊരു വിദ്യാര്‍ത്ഥി ബ്രണ്ണന്‍ കോളേജിലുണ്ടായിരുന്നുവെന്നും സുധാകരന് പറഞ്ഞു
വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…













