പാലക്കാട്:ഇടത് സര്‍ക്കാരിന്റെ മദ്യനയം ജനവിരുദ്ധവും ജനങ്ങളെ പരിഹസിക്കലുമാണ്. പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍  മദ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ പിണറായി അധികാരത്തില്‍ വരുമ്പോള്‍ള്‍ അതിന് വിരുദ്ധമായി മദ്യം സുലഭമാക്കുന്ന ജനവിരുദ്ധ രീതി സ്വീകരിക്കുന്നത് ജനങ്ങളെ പരിഹസിക്കല്‍ ആണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ്. വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഡിപ്പോകള്‍ക്ക് മുന്‍പില്‍ നാളെ സെപ്റ്റംബര്‍ 10 ന് പ്രതിഷേധ സമരം നടത്താന്‍ ആഹ്വാനം നല്‍കിയതായി ജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസല്‍ പറഞ്ഞു. ജില്ലാ ഭാരവാഹികളായ മോഹന്‍ദാസ് പറളി, ഉസ്മാന്‍. പി, ആസിയ റസാഖ്, ദില്‍ഷാദലി, കെ.വി.അമീര്‍, മജീദ് എന്നിവര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…