പീരുമേട്: ഒളിമ്പ്യന്‍ സജന്‍ പ്രകാശ് കേരള ആംഡ് പൊലീസ് (കെ.എ.പി) അഞ്ചാം ബറ്റാലിയന്റെ അസി. കമാന്‍ഡന്റായി ചുമതലയേറ്റു. കുട്ടിക്കാനത്തെ ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമാന്‍ഡന്റ് ബോബി കുര്യന്‍ സ്ഥാന ചിഹ്നം അണിയിച്ചു. എ.സിമാരായ പി.ഒ. റോയി, സ്റ്റാര്‍മോന്‍ ആര്‍. പിള്ള, ജോര്‍ജ് റോയി എന്നിവര്‍ പങ്കെടുത്തു.ബറ്റാലിയന്‍ ക്യൂ ആന്‍ഡ് എം അസിസ്റ്റന്റ് കമാന്‍ഡന്റായാണ് നിയമനം. വൈകിട്ടോടെ നെയ്വേലിയിലേക്ക് പോയ സജന്‍ അടുത്ത ദിവസം തിരികെയെത്തി പരിശീലനത്തിനായി പോകും. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയടക്കമുള്ളവരെ സന്ദര്‍ശിച്ചിരുന്നു. പ്രമുഖ നീന്തല്‍ താരമായ സജന്‍ 2016 റിയോ ഒളിമ്പിക്സിലും കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്.ടോക്യോ ഒളിമ്പിക്സിനെ പ്രകടനത്തിന് ശേഷമാണ് അസി. കമാന്‍ഡന്റായി സ്ഥാന കയറ്റം ലഭിച്ചത്. നേരത്തെ ആംഡ് പൊലീസ് ഇന്‍സ്പെക്ടറായിരുന്നു. ഒളിമ്പിക്സില്‍ 200 മീറ്റര്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസിലാണ് സജന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചരിത്രത്തിലാദ്യമായി നീന്തല്‍ ഇനത്തില്‍ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് സജന്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…