കോഴിക്കോട് : ‘ചന്ദ്രിക’യിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തില് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇഡിയ്ക്ക് മുന്നില് ഹാജരായേക്കില്ല. കഴിഞ്ഞ തവണയും കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. കൊച്ചിയിലെ ഓഫീസില് വച്ചാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന് തീരുമാനിച്ചിരുന്നത്. അതേസമയം , ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് മുഈന് അലിയെ വെള്ളിയാഴ്ച തെളിവ് നല്കാനും വിളിപ്പിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് ഇഡി അന്വേഷണം. മുന്മന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച് ഇഡി തെളിവുകള് ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…