വടകര: പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയില്‍ വീര്‍പ്പുമുട്ടുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വടകര സബ്ഡിപ്പോയ്ക്ക് ആശ്വാസമായി. ഡിപ്പോയുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്റ്റേ റൂം ഫെസിലിറ്റി . ദൂരയാത്ര കഴിഞ്ഞ് ഡിപ്പോയിലെത്തി ബസുകളില്‍ തന്നെ കിടന്നുറങ്ങിയാണ് ഡ്രൈവര്‍മാര്‍ വിശ്രമിച്ചിരുന്നത്. പ്രശ്നം ശ്രദ്ധയില്‍പെട്ട ഉടന്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഈ വിഷയം ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ടു ധരിപ്പിക്കുകയും ഇത് അനുസരിച്ച് കോഴിക്കോട് ഉണ്ടായിരുന്ന സ്‌പെയര്‍ ബസ് താത്കാലികമായി സ്റ്റേ ബസ്സാക്കി വടകരയില്‍ എത്തിച്ചതായും സ്ഥലം സന്ദര്‍ശിച്ച കെ.കെ.രമ.എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി വടകരയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പരിശ്രമിച്ചിരുന്നു. ഡിപ്പോയിലെ മറ്റ് സാഹചര്യങ്ങളും ജീവനക്കാര്‍ എം.എല്‍.എയെ ധരിപ്പിക്കുകയും ചെയ്തു. അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…