കോട്ടയം: സ്ഥലം വിറ്റ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ഇളംപള്ളി പുല്ലാനിത്തകിടി ഇല്ലിക്കല്‍ സുധീപ് എബ്രഹാം(50), വാഴൂര്‍ ടിപി പുരം കണ്ണംപുറത്ത് വടക്കേതില്‍ ജയ്സണ്‍ കെ ജെയിംസ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയുടെ കുടുംബത്തിന് പണത്തിന് ആവശ്യം വന്നതിനാല്‍ മറ്റൊരു കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്ഥലം വിറ്റു നല്‍കിയാല്‍ പണം നല്‍കാമെന്ന് പറയുകയായിരുന്നു. സ്ഥലം വില്‍പ്പനയ്ക്കായി ശ്രമം നടത്തുന്നതിനിടയിലാണ് സുധീപും ജയ്സണും ചേര്‍ന്ന് സ്ഥലം വിറ്റു നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ചത്.യുവതിയെ സുധീപിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് പ്രദീപ്, എസ്ഐ മോഹന കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ സജികുമാര്‍, വികെ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജാരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…