ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് അപകടഭീഷണി. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലക്കാട്- പൊള്ളാച്ചി സംസ്ഥാന പാതയില്‍ ടൗണിന്റെ ഹൃദയഭാഗത്താണ് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് റോഡ് തകര്‍ന്നിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. റോഡ് തകര്‍ന്നുണ്ടായ വലിയ കുഴി നിലവില്‍ പഴയ ടയര്‍ കൊണ്ട് മൂടിവച്ചിരിക്കുകയാണ്. കുഴിമൂലം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
ഭാരം കയറ്റിയ നിരവധി വാഹനങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ ഈവഴി കടന്നു പോകുന്നുണ്ട്. ഇതില്‍ ഏതെങ്കിലും വാഹനത്തിന്റെ ടയര്‍ കുഴിയില്‍ പെട്ടാല്‍ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്. സമീപം പെട്രോള്‍ പമ്പ് കൂടിയുള്ളതിനാല്‍ അപകടത്തിന്റെ പ്രത്യാഘാതം വലുതാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി മൂടിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ കവലയില്‍ കുരുക്ക് അനുഭവപ്പെടുന്നുണ്ട്. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്് അധികൃതര്‍ കുഴി നികത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…