കൊച്ചി: സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആര്‍.ടി.സിയുടെ 104 ലോഫ്‌ലോര്‍ ബസ്. ലക്ഷങ്ങള്‍ വിലയുള്ള സ്‌കാനിയയും വോള്‍വോയും ഇതില്‍ ഉള്‍പ്പെടും. 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാകുന്നു.509 ലോഫ്‌ലോര്‍ ബസാണ് കോര്‍പറേഷനുള്ളത്. ഇതില്‍ 17 സ്‌കാനിയ, 202 വോള്‍വോ, 290 ഇന്ത്യന്‍ നിര്‍മിത ലോഫ്‌ലോര്‍ ബസുകള്‍ എന്നിവയാണുള്ളത്. അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും സ്‌പെയര്‍പാര്‍ട്‌സ് കിട്ടാത്തതുമാണ് 104 ബസ് ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാകാന്‍ കാരണം. വാടകക്കരാര്‍ വ്യവസ്ഥയില്‍ 10 ഇലക്ട്രിക് ബസ് നിരത്തിലിറക്കിയെങ്കിലും ഇപ്പോള്‍ ഒന്നും സര്‍വിസ് നടത്തുന്നില്ല. സി.എന്‍.ജിയില്‍ ഓടിക്കാവുന്ന ഒരുബസ് എറണാകുളം ഡിപ്പോയില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഒരു വോള്‍വോ ബസ് നിരത്തിലിറക്കാന്‍ 93.01 ലക്ഷമാണ് ചെലവ്. ലൈലന്‍ഡ് ബസ് നിരത്തിലിറക്കാന്‍ 39.42 ലക്ഷവും ടാറ്റ ലോഫ്‌ലോര്‍ ബസ് നിരത്തിലിറക്കാന്‍ 39.46 ലക്ഷവുമാണ് വേണ്ടിവരുന്നത്. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയക്ക് 99.15 ലക്ഷവും വോള്‍വോ മള്‍ട്ടി ആക്‌സിലിന് 94.39ലക്ഷവുമാണ് ചെലവ്.202 വോള്‍വോ ലോഫ്‌ലോര്‍ ബസും 17 സ്‌കാനിയ ലോഫ്‌ലോറും ഉള്ളതില്‍ നിരത്തിലുള്ളത് 132 എണ്ണം മാത്രമാണ്. അതായത് 219 ഇറക്കുമതി വോള്‍വോ, സ്‌കാനിയ ബസുകളില്‍ 87എണ്ണവും കട്ടപ്പുറത്താണ്. അപകടത്തില്‍ തകര്‍ന്ന ഒരു സ്‌കാനിയ, വോള്‍വോ, അശോക് ലൈലന്‍ഡ് എന്നിവ ഇതിനുപുറമെയാണ്. വിദേശനിര്‍മിത ബസുകള്‍ നിരത്തിലിറക്കുമ്‌ബോഴുണ്ടാകുന്ന അറ്റകുറ്റപ്പണിക്കും മറ്റും കെ.എസ്.ആര്‍.ടി.സിക്ക് സംവിധാനമില്ലാത്തതാണ് കോടികളുടെ നഷ്്ടത്തിനിടയാക്കുന്നത്. വിവരാവകാശ നിയമപ്രകാരം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി കോര്‍പറേഷന്‍ മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…