മലപ്പുറം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.ക സോപ്പ് /സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകകള്‍ ഇടക്കിടെ അണുവിമുക്തമാക്കണം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക്ക് ധരിക്കണം.ചുമക്കുമ്പോഴും തുമ്മുേമ്പാഴും തൂവാല ഉപയോഗിക്കണംവ്യക്തിശുചിത്വം, ആഹാരശുചിത്വം പാലിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.ഭക്ഷണത്തിന് മുന്‍പും മലമൂത്രവിസര്‍ജനത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണം.ടോയ്‌ലെറ്റുകള്‍ വൃത്തിയായി പരിപാലിക്കണം.സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പുകളിലുണ്ടെങ്കില്‍ ക്യത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം.കാലില്‍ മുറിവുള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കണം. എലിപ്പനി തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവണം.ക്യാമ്പിലെ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…